എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗങ്ങളെ 15 വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രിം കോടതി

ന്യൂദല്‍ഹി- മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗങ്ങള്‍ക്കെതിരെയുള്ള കേസില്‍ സെപ്റ്റംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ ഹരജി പരിഗണിച്ച് അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് സമയം നീട്ടി നല്‍കിയത്.

തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമായ റിപ്പോര്‍ട്ടിങ്ങിലൂടെ സംസ്ഥാനത്ത് സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് എഡിറ്റേഴ്‌സ് ഗില്‍ഡിലെ നാലു പേര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. സംഘര്‍ഷ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതപരമായ പെരുമാറിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Latest News