ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം ആഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍

ഹൈദരാബാദ്- ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍. ഈ മാസം ഒമ്പതിന് ഹൈദരാബാദിലെ ഉസ്മാന്‍പുരയിലെ കട്ടേല്‍ഗുഡയിലെ വീട്ടില്‍നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് സിറ്റി പോലീസ് പിടികൂടിയത്.  ശാലിനി ഹോസ്പിറ്റലിലെ മെയിന്റനന്‍സ് ജോലിക്കാരനായ സഹൂര്‍ ഹുസൈനാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.
അജ്ഞാതര്‍ തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണ്ണാഭരണങ്ങളും പണവും വര്‍ന്നു എന്നായിരുന്നു പരാതി. നാല് പവന്‍ മാലകള്‍, ഏഴ് മോതിരങ്ങള്‍, ഒരു സ്വര്‍ണ്ണ ചെയിന്‍, രണ്ട് കമ്മലുകള്‍ എന്നിവയും 35,000 രൂപയുമാണ് മോഷണം പോയത്.
സ്വന്തം ഭാര്യ ഫരീദാ ബീഗമാണ് കേസിലെ മുഖ്യപ്രതിയെന്ന് ഞെട്ടലോടെയാണ് സഹൂര്‍ ഹുസൈന്‍ അറിഞ്ഞത്. ഫരീദാ ബീഗം 35,000 രൂപ ഓണ്‍ലൈന്‍ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിയാതെ കടക്കാരുടെ വലയില്‍ കുടുങ്ങി.
സാമ്പത്തിക സമ്മര്‍ദ്ദം രൂക്ഷമായതോടെ, ഫരീദ ബീഗവും സഹോദരങ്ങളായ മുഹമ്മദ് സമീറും (26) ഫര്‍ഹീന്‍ ബീഗവും (24) ചേര്‍ന്നാണ് മോഷണ പദ്ധതി ആസൂത്രണം ചെയ്തത്. ഫരീദാ ബീഗത്തില്‍ നിന്ന് മൊത്തം 56.570 ഗ്രാം തൂക്കമുള്ള വിവിധ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തു.  മൂന്ന് പ്രതികളും കസ്റ്റഡിയിലായിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News