സൗദി പ്രൊഫഷന്‍ മാറ്റം; മൂന്ന് മേഖലകളില്‍ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

റിയാദ് - സൗദി അറേബ്യയില്‍ ഇടവേളക്കുശേഷം പ്രൊഫഷന്‍ മാറ്റം പുനരാരംഭിച്ചിരിക്കെ, മൂന്ന് മേഖലകളിലെ പ്രൊഫഷന്‍ മാറ്റത്തിന് പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന്  തൊഴില്‍,സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ മേഖലാ ജീവനക്കാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും  അക്കൗണ്ടന്റുമാര്‍ക്കുമാണ് പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാല്‍റ്റീസ്, സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ്, സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നിവയില്‍ നിന്നുള്ള പ്രൊഫഷന്‍ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇഖാമ നമ്പര്‍ വഴി പ്രൊഫഷന്‍ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മന്ത്രാലയം അന്വേഷിച്ച് ഉറപ്പുവരുത്തും.
ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിച്ചാല്‍ ഒരാഴ്ചക്കകം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പഠിച്ച് തീര്‍പ്പ് കല്‍പിക്കും.

 

Latest News