പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്നാട് അതിര്‍ത്തിയില്‍ പിടിയില്‍

തിരുവനന്തപുരം - കാട്ടാക്കടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രിയരഞ്ജന്‍ തമിഴ്നാട് അതിര്‍ത്തിയില്‍ പിടിയിലായി. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല ആസൂത്രിതമായി നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍ മദ്യപിച്ച് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രിയരഞ്ജനുവേണ്ടി വ്യാപകമായ തെരച്ചില്‍ നടന്നിരുന്നു.  പ്രതി കേരളത്തിലോ അതിര്‍ത്തി പ്രദേശങ്ങളിലോ ഉണ്ടാകാമെന്ന നിഗമനത്തില്‍  നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയില്‍ നിന്ന് പ്രിയരഞ്ജനെ പൊലീസ് പിടികൂടിയത്. 

 

Latest News