വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ ചൈനയില്‍ നിന്ന് ഒക്ടോബര്‍ 4ന് എത്തും

തിരുവനന്തപുരം - വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ ചൈനയില്‍ നിന്ന് ഒക്ടോബര്‍ 4ന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.  മുഖ്യമന്ത്രിയുടേയും നേതൃത്വത്തില്‍ കപ്പലിന് സ്വീകരണമൊരുക്കുമെന്നും അദ്ദേഹം  പറഞ്ഞു. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്. ഷാങ്ഹായി തുറമുഖത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കാണ് ആദ്യ കപ്പലിന്റെ യാത്ര. തുറമുഖത്തിനായി ആകെ നിര്‍മ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാല്‍ഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. ബര്‍ത്ത് നിര്‍മാണവും അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

 

Latest News