Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭൂരഹിതർക്ക് ചെരിയം മലയിലെ ഭൂമി വിതരണം ചെയ്യണം; രണ്ടാം ഘട്ട ഭൂസമരം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

മങ്കട - മലപ്പുറം ജില്ലയിലെ 24,000 ഭൂരഹിതർക്ക് ചെരിയം മലയിലെ ഭൂമി അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി രണ്ടാം ഘട്ട ഭൂസമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരള പര്യടനം 'ഒന്നിപ്പ്' യാത്രയുടെ ഭാഗമായി ചെരിയം മലയിലെ ഭൂസമരഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലെയും പ്രകടന പത്രികയിൽ മുഴുവൻ ഭൂരഹിതർക്കും ഭൂമിനൽകുമെന്ന് വാഗ്ദാനം ചെയ്ത ഇടതുപക്ഷ സർക്കാർ, ഭൂമി വിതരണം ചെയ്യാതെ ഭൂരഹിതരോട് തികഞ്ഞ വഞ്ചനയാണ് പുലർത്തുന്നത്. സമഗ്ര ഭൂപരിഷ്‌കരണം നടപ്പിലാക്കാൻ നിയമപരമായ തടസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ, ആവശ്യമായ നിയമ നിർമാണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.ചെരിയം മലയിൽ 2000 ഏക്കർ ഭൂമി, വന ഭൂമി, സർക്കാർ ഭൂമി, സ്വകാര്യ വ്യക്തിയുടെ ഭൂമി എന്നിവ  കൃത്യപ്പെടുത്താൻ തയ്യാറാവണം. പാട്ട കരാർ തീർന്നിട്ടും കുത്തകകൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാൻ ആവില്ല. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ചെരിയം മലയിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവ് ഉണ്ടായിട്ടും ഇതുവരെ അതിന് തയ്യാറാവത്തത് ദുരൂഹമാണ്. 2015 ഇൽ ചെരിയം മലയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒന്നാം ഘട്ട ഭൂസമരത്തെ തുടർന്ന് ജയിൽവാസം അനുഷ്ഠിച്ച സമര പോരാളികളെ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അഭിവാദ്യം ചെയ്തു.

ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഒരു ഏക്കർ ഭൂമി വേഗത്തിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് നിലമ്പൂരിൽ സംഘടിപ്പിച്ച ആദിവാസി സംഗമത്തിൽ റസാഖ് പാലേരി ആവശ്യപ്പെട്ടു. സുരക്ഷിതമായി വീട് വെച്ച് ആദിവാസി കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യം സർക്കാർ ഒരുക്കണം. പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏഴുവർഷം ആയെങ്കിലും ആദിവാസികളുടെ ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ തയ്യാറായിട്ടില്ല. ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാൻ  സർക്കാർ  തയ്യാറാവുന്നില്ലായെങ്കിൽ ആദിവാസി സമൂഹത്തിനൊപ്പം ചേർന്ന് നിന്ന് ശക്തമായ സമരം ഉയർത്തിക്കൊണ്ടുവരുമെന്ന് റസാഖ് പാലേരി പറഞ്ഞു. ആദിവാസി മേഖലയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം. ബദൽ സ്‌കൂൾ വ്യാപകമായി പൂട്ടുന്ന സർക്കാർ നടപടി വലിയ പ്രത്യാഘാതമാണ് ആദിവാസി സമൂഹത്തിൽ ഉണ്ടാക്കുന്നത്.

ആദിവാസി ഭൂമിക്ക് വേണ്ടി ഐ ടി ഡി സി ഓഫീസിനു മുമ്പിൽ സമരം ചെയ്യുന്ന ആദിവാസികളെ യാത്രയുടെ ഭാഗമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. സമരനായിക ബിന്ദു വൈലാശ്ശേരി, സംസ്ഥാന സെക്രട്ടറി മുർസാദ് റഹ്മാൻ, മജീദ് ചാലിയാർ, മൊയ്തീൻ അൻസാരി എന്നിവർ സംസാരിച്ചു.

ചിങ്കങ്കക്കല്ല് കോളനിയിലും ചോക്കാട് കളംകുന്ന് കോളനിയിലും അവരുടെ ദുരിതങ്ങൾ നേരിട്ട് കാണുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും സമര സംഗമം സംഘടിപ്പിക്കുകയും ചെയ്തു. 

സംസ്ഥാന നേതാക്കളായ ഷംസീർ ഇബ്രാഹിം, മുജീബ് പാലക്കാട്,  മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയൻ, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, ബിന്ദു പരമേശ്വരൻ, അഷ്‌റഫലി കട്ടുപ്പാറ എന്നിവർ സംഘത്തിലുണ്ടായിരുന്നു. 
 

Latest News