ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം

ന്യൂഡൽഹി - ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ത്യൻ സമയം രാത്രി 1.29-നാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പം 4.4 തീവ്രത രേഖപ്പെടുത്തിയതായി ഇന്ത്യയിൽ ഭൂകമ്പങ്ങളെ കുറിച്ചും ഭൂകമ്പ സാധ്യതകളെക്കുറിച്ചുമെല്ലാം പഠിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. 
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ഉള്ളിലാണ് ഭൂചലനമുണ്ടായത്. വടക്ക് 9.75 ലാറ്റിറ്റിയൂഡിലും കിഴക്ക് 84.12 ഡിഗ്രി ലോംഗിറ്റിയൂഡിലുമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. ഭൂമിയിൽനിന്ന് അകലെ സമുദ്രത്തിലായതിനാലും തീവ്രത കുറവായതിനാലും നാശനഷ്ടങ്ങളൊന്നും റിപോർട്ട് ചെയ്തിട്ടില്ല.

Latest News