അഹമ്മദാബാദ്- ഗുജറാത്തിലെ ഖേഡയില്‍ ഒരു സ്ത്രീ തന്റെ അമ്മായിയപ്പനെ തലക്കടിച്ച് അടിച്ച് കൊലപ്പെടുത്തിയശേഷം ജനനേന്ദ്രിയം വെട്ടിമാറ്റി.
75 വയസ്സുകാരനായ ഇയാളുമായി പണം തരാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. പ്രതിയായ മരുമകള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പുരുഷനുമായി സൗഹൃദം സ്ഥാപിച്ചതായും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മായിയപ്പന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതി കൊലപ്പെടുത്തിയത്.
'ഡാകോര്‍ നഗരത്തിലെ ഭഗത് ജി കോളനി പ്രദേശത്ത് താമസിച്ചിരുന്ന ജഗദീഷ് ശര്‍മ്മയുടെ മൃതദേഹം സെപ്റ്റംബര്‍ 5 നാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. അതിനാല്‍ ഇയാളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് തയാറാക്കി. പോസ്റ്റ്‌മോര്‍ട്ടത്തില്‍, കട്ടിയുള്ള വസ്തുവില്‍നിന്ന് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്നും കണ്ടെത്തി.
മരിച്ചയാളെ മൂന്ന് ദിവസമായി കാണാതായതിനെ തുടര്‍ന്ന് ഇയാളുടെ കുടുംബക്കാരുള്ള രാജസ്ഥാനിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, ഇയാള്‍ എവിടെയാണെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. അമ്മായിയപ്പന്റെ മുറികളിലൊന്നിലെ അലമാരയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.