വിമാനത്തിന് തകരാറ്, കനേഡിയന്‍ പ്രധാനമന്ത്രിയുടെ മടക്ക യാത്ര മുടങ്ങി

ന്യൂദല്‍ഹി- ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം രാജ്യത്തേക്ക് മടങ്ങാന്‍ പുറപ്പെട്ട കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രത്യേക വിമാനത്തിന് സാങ്കേതിക തകരാര്‍. തുടര്‍ന്ന് അദ്ദേഹം യാത്ര നീട്ടിവെച്ചു.
പെട്ടെന്നുള്ള സാങ്കേതിക തകരാര്‍ പ്രധാനമന്ത്രിയെയും പ്രതിനിധി സംഘത്തേയും കാത്തിരിക്കാന്‍ നിര്‍ബന്ധിതരാക്കി.  എഞ്ചിനീയറിംഗ് ടീം വിമാനം പരിശോധിക്കുകയാണ്.
പ്രധാനമന്ത്രി ട്രൂഡോയും പ്രതിനിധികളും  ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി രണ്ട് ദിവസം മുമ്പാണ് ദല്‍ഹിയില്‍ എത്തിയത്.

 

Latest News