ഇടുക്കി- വിവാഹത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. ചിന്നക്കനാലിലെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കടുക്കുവാന്‍ തമിഴ്‌നാട്ടിലെ ശിവകാശി മുത്തുനഗറില്‍ നിന്നും എത്തിയവരുടെ വാഹനമാണ് കത്തി നശിച്ചത്. ബോഡിമെട്ടിന് താഴെ ഏഴാമത്തെ ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെയാണ് വാഹനം കത്തി നശിച്ചത്. രാമലക്ഷമി, മക്കളായ സുരേഷ്, ബാബു എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ഇവര്‍ വാഹനത്തില്‍ നിന്നു ഇറങ്ങി രക്ഷപെടുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി മൂന്നുപേരേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രഥമിക നിഗമനം.