ജി20 ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാന്‍ ബി ജെ പി നീക്കം

ന്യദല്‍ഹി -  ജി20 ഉച്ചകോടിയില്‍ മുതലെടുപ്പ് രാഷ്ട്രീയവുമായി ബി ജെ പി. ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനം ലോക രാജ്യങ്ങള്‍ അംഗീകരിച്ചത് നരേന്ദ്രമോഡിയുടെ നേട്ടമായി അവതരിപ്പിക്കാനാണ് നേതാക്കള്‍ക്ക് ബി ജെ പി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.  ജി20 വളരെ മികവുറ്റതായതും  സംയുക്ത പ്രഖ്യാപനം അംഗീകരിച്ചതും നരേന്ദ്ര മോഡിക്ക് ലോക നേതാക്കള്‍ക്കിടയിലെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യ സഖ്യത്തെ നേരിടാനും മണിപ്പൂര്‍ ഉള്‍പ്പടെയുള്ള തിരിച്ചടികള്‍ മറികടക്കാനും ഈ നേട്ടം പ്രയോജനപ്പെടുത്താനുമാണ് പാര്‍ട്ടി നിര്‍ദ്ദേശം. നരേന്ദ്ര മോഡിയുടെ നേതൃത്വമാണ് പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ എസ്. ജയശങ്കറും നിര്‍മ്മല സീതാരാമനും അവകാശപ്പെട്ടിരുന്നു.

 

Latest News