ന്യൂദല്‍ഹി- തുര്‍ക്കിയുടെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
ജി20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തിയതായും പറഞ്ഞു.
ദക്ഷിണേഷ്യയിലെ ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഈ വര്‍ഷമാദ്യം തുര്‍ക്കിയില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം സഹകരണം ശക്തമാക്കുകയാണ്. പല മേഖലകളിലും സഹകരണത്തിന്റെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയും- ഉര്‍ദുഗാന്‍ പറഞ്ഞു.
ആഫ്രിക്കന്‍ യൂണിയന്‍ ജി 20ല്‍ അംഗമാകുന്നതിനെ അദ്ദേഹം പ്രശംസിച്ചു. ഇത് ആഫ്രിക്കന്‍ യൂണിയനെ പുനരുജ്ജീവിപ്പിക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.