കൊല്‍ക്കത്ത- ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്ന് ബി. ജെ. പി എം. പി ദിലീപ് ഘോഷ്. ഇഷ്ടപ്പെടാത്തവര്‍ക്ക് രാജ്യം വിട്ടുപോകാമെന്നും ഖരഗിപൂരില്‍ ചായ് പേ ചര്‍ച്ചയില്‍ സംസാരിക്കവെ ദിലീപ് ഘോഷ് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ബി. ജെ. പി അധികാരത്തിലെത്തിയാല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കം ചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നാണ് സൂചന.