Sorry, you need to enable JavaScript to visit this website.

ജി20 വേദിയിലേക്ക് വെള്ളം കയറി; കോടികൾ ചെലവഴിച്ച പൊള്ളയായ വികസനമെന്ന് പ്രതിപക്ഷം

ന്യൂദൽഹി- ജി20 സമ്മേളനം നടക്കുന്ന ദൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിന്റെ കവാടത്തിൽ വെള്ളം കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദേശീയ തലസ്ഥാനത്ത് അതിരാവിലെ  മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.ഇതിന്റെ ഫലമായി വെള്ളക്കെട്ട്.ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ദിവസം മുഴുവൻ കൂടുതൽ മഴ പ്രവചിച്ചിട്ടുമുണ്ട്.
സമ്മേളന വേദിയിലേക്ക് വെള്ളം കയറിയത് സർക്കാരിന്റെ പൊള്ളയായ വികസനം തുറന്നുകാട്ടിയെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പറഞ്ഞു. പൊള്ളയായ വികസനം തുറന്നുകാട്ടപ്പെട്ട ഇന്ത്യ മണ്ഡപം ജി 20 യ്ക്ക് വേണ്ടി തയ്യാറാക്കിയതാണ്. 2,700 കോടി രൂപയാണ് നിക്ഷേപിച്ചത്.  ഒറ്റ മഴയിൽ വെള്ളം കയറി- കോൺഗ്രസ്  എക്‌സിൽ നൽകിയ പോസ്റ്റിൽ പറഞ്ഞു.


രാജ്യസഭാ എംപിയും തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവുമായ സാകേത് ഗോഖലെയും വികസനത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഒരു മാധ്യമപ്രവർത്തകൻ ഷെയർ ചെയ്ത ഈ വീഡിയോ അനുസരിച്ച് ജ20 ഉച്ചകോടിയുടെ വേദി ഇന്ന് മഴ കാരണം വെള്ളത്തിനടിയിലായി. 4000 കോടി ചെലവഴിച്ച അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയാണിത്. ജി20 ഫണ്ടിൽ എത്രയാണ് മോഡി സർക്കാർ ധൂർത്തടിച്ചതെന്ന് എക്‌സിലെ പോസ്റ്റിൽ അദ്ദേഹം ചോദിച്ചു.

Latest News