Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസിയുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ  കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  

കാസര്‍കോട്- കാഞ്ഞങ്ങാട് 34-കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് നടപടി. മെയ്-16നായിരുന്നു സംഭവം. ദേവികയുമായി പ്രണയത്തിലായിരുന്ന പ്രതി സതീഷ് യുവതിയെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലപ്പെട്ട ബ്യൂട്ടീഷ്യന്‍ കൂടിയായ ദേവികയുമായി ബോവിക്കാനം സ്വദേശിയായ സതീഷ് പ്രണയത്തിലായിരുന്നു. പ്രവാസിയുടെ ഭാര്യയായ ദേവികയ്ക്ക് രണ്ട് മക്കളുണ്ട്. സതീഷും വിവാഹിതനാണ്, ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ദേവിക നിര്‍ബന്ധിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് സതീഷിന്റെ മൊഴി. കൊല ചെയ്യുന്നതിന് രണ്ടാഴ്ച്ച മുന്‍പ് താമസമാരംഭിച്ച ഹോട്ടലിലെ 306-ാം മുറിയിലേയ്ക്ക് ദേവികയെ വിളിച്ചുവരുത്തിയ ശേഷം കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം പ്രതി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കാഞ്ഞങ്ങാട് സെക്യൂരിറ്റി സര്‍വീസ് സ്ഥാപനം നടത്തിവരികയായിരുന്നു പ്രതിയായ സതീഷ്.ബ്യൂട്ടീഷ്യന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ ദേവികയെ പ്രതി ബലംപ്രയോഗിച്ച് കൊണ്ട് പേകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സതീഷ് റിമാന്റില്‍ തുടരുകയാണ്.


 

Latest News