എല്ലാ കുടുംബങ്ങള്‍ക്കും 450 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുന്നു, കേരളത്തിലല്ല


ഭോപ്പാല്‍ - എല്ലാ കുടുംബങ്ങള്‍ക്കും 450 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാറിന്റെ തീരുമാനം. വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് രംഗത്ത് വന്നത്. . ഇതിനായി പട്ടിക തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള ആളുകള്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും സിലണ്ടര്‍ ലഭിക്കും. ഖര്‍ഗോണില്‍ നടന്ന ജന്‍ ആശിര്‍വാദ് യാത്രയിലാണ് ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപനം നടത്തിയത്. ബി ജെ പിയുടെ ജന്‍ ആശിര്‍വാദ് യാത്ര ശനിയാഴ്ചയാണ് ജില്ലയിലെ ബര്‍വ അസംബ്ലിയിലെ സനവാദില്‍ എത്തിയത്.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെ ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, ഖാര്‍ഗോണ്‍ എംപി ഗജേന്ദ്ര സിംഗ് പട്ടേല്‍, ഖണ്ട്വ എം പി ജ്ഞാനേശ്വര്‍ പാട്ടീല്‍, ബര്‍വ എം എല്‍ എ സച്ചിന്‍ ബിര്‍ള തുടങ്ങി നിരവധി നേതാക്കള്‍ റോഡ് ഷോ നടത്തി.

 

Latest News