തട്ടിപ്പിനിരയായ പ്രവാസിക്ക് താങ്ങായി ദിശയുടെ പ്രവർത്തകർ

ജിദ്ദ- ജോലി തട്ടിപ്പിൽ ദുരിതത്തിലായ പാലക്കാട് സ്വദേശി ശ്രീനിവാസന് സഹായവുമായി സാമൂഹിക സാംസ്‌കാരിക സംഘടന ദിശ. ജീവിതത്തിലെ പുതിയ പ്രതീക്ഷകളുമായി പ്രവാസിയായി ജിദ്ദയിലെത്തിയ ശ്രീനിവാസന് വാഗ്ദാനം ചെയ്തതുപോലെ ശമ്പളമോ, താമസ ഭക്ഷണ സൗകര്യമോ ലഭിച്ചിരുന്നില്ല. മാനസികമായി തളർന്ന അദ്ദേഹം നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചു. ജിദ്ദയിൽ കുടുങ്ങിയ ഇദ്ദേഹത്തിന്റെ ദുരിത ജീവിതം ദിശ പ്രവർത്തകർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ അറിയിച്ചു. അരുൺ എസ്.ബി, ജയൻ ഐക്കരപ്പടി, കോൺസൽ മുഹമ്മദ് അബ്ദുൾ ജലീൽ എന്നിവരുടെ ഇടപെടലിലൂടെ ശ്രീനിവാസനെ നാട്ടിലെത്തിച്ചു.
 

Latest News