ന്യൂദല്‍ഹി- വ്യാപാരബന്ധം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റ് ലോകനേതാക്കളും ശനിയാഴ്ച നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് കണക്റ്റിവിറ്റി ഇടനാഴിക്ക് തുടക്കം കുറിച്ചു.
ഇത് കണക്റ്റിവിറ്റിക്കും സുസ്ഥിര വികസനത്തിനും പുതിയ ദിശാബോധം നല്‍കുമെന്ന്
ഇടനാഴി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോഡി പറഞ്ഞു. വരുംകാലങ്ങളില്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയുടെ സാമ്പത്തിക ഏകീകരണത്തിനുള്ള ഫലപ്രദമായ മാധ്യമമായി ഇടനാഴി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇടനാഴിയുടെ സമാരംഭത്തെ പ്രധാനമന്ത്രി മോഡി അഭിനന്ദിക്കുകയും വരും കാലങ്ങളില്‍, ഇത് ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ ഫലപ്രദമായ മാധ്യമമായിരിക്കുമന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള കണക്റ്റിവിറ്റിക്കും വികസനത്തിനും സുസ്ഥിരമായ ദിശ നല്‍കും.'
ശക്തമായ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളുമാണ് മനുഷ്യ നാഗരികതയുടെ വികസനത്തിന്റെ അടിസ്ഥാനമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, 'ഇന്ത്യ അതിന്റെ വികസന യാത്രയില്‍ കണക്റ്റിവിറ്റിക്കും അടിസ്ഥാന സൗകര്യവികസനത്തിനും മുന്‍തൂക്കം നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.