കൊച്ചി - പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യോഗ ക്ലാസിനിടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ ആർ.എൻ.എ.എസ് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അജിത്തി(38)നെതിരേയാണ് മുളവുകാട് പോലീസ് പോക്‌സോ കേസ് ചുമത്തിയത്. മുളവുകാട് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ താത്കാലിക യോഗ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.