കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നവരെ കണ്ടെത്താന്‍ ക്യാമറകള്‍

അല്‍ബാഹ - ബബൂണ്‍ ഇനത്തില്‍ പെട്ട കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നവരെ കണ്ടെത്തി പിഴ ചുമത്താന്‍ അല്‍ബാഹയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. വാണിംഗ് ഉപകരണമടക്കമുള്ള വയര്‍ലെസ് ക്യാമറയാണ് സ്ഥാപിച്ചിരിക്കുന്നത്. ബബൂണ്‍ കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നതിന് വിലക്കുണ്ടെന്ന് വ്യക്തമാക്കുന്ന ബോര്‍ഡും ക്യാമറകള്‍ക്കു താഴെ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയോട് ചേര്‍ന്നുള്ള വാണിംഗ് ഉപകരണം കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന ശബ്ദ സന്ദേശം നല്‍കുകയും ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വാണിംഗ് സൈറണ്‍ മുഴക്കുകയും ചെയ്യുന്നു.
ആളുകള്‍ തീറ്റ നല്‍കുന്നതാണ് ബബൂണ്‍ കുരങ്ങുകള്‍ പെരുകാന്‍ കാരണമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് പറയുന്നു. അല്‍ബാഹയിലും ദക്ഷിണ സൗദിയിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും മറ്റും ജനവാസ കേന്ദ്രങ്ങളില്‍ ബബൂണ്‍ കുരങ്ങകളുടെ വര്‍ധിച്ച സാന്നിധ്യം പ്രദേശവാസികളുടെ സൈ്വരം കെടുത്തുകയാണ്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുരങ്ങുകള്‍ക്ക് തീറ്റ നല്‍കുന്നവര്‍ക്ക് 500 റിയാല്‍ തോതിലാണ് പിഴ ചുമത്തുന്നത്.

 

 

Latest News