റിയാദ് - തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പില്‍ യുവാക്കള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കോഫി ഷോപ്പിനകത്തു നിന്ന് പുറത്തേക്കും സംഘര്‍ഷം വ്യാപിച്ചു. ഇതിനിടെ ചിലര്‍ സ്വന്തം തടിയും കൊണ്ട് ഓടിരക്ഷപ്പെട്ടു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.