മരുഭൂമിയില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട അശീറ സുദൈര്‍ മരുഭൂമിയില്‍ കാണാതായ സൗദി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്ന വളണ്ടിയര്‍ സംഘമായ ഇന്‍ജാദിനു കീഴിലെ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് വെള്ളംകിട്ടാതെ ദാഹപരവശനായി മരുഭൂമിയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ സൗദി പൗരനെ കണ്ടെത്തിയത്. തിരച്ചിലുകളില്‍ ഇന്‍ജാദിനു കീഴിലെ 40 വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി. തിരച്ചിലുകളില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്ക് ഇന്‍ജാദ് സംഘം നന്ദി പറഞ്ഞു.

 

 

Tags

Latest News