ഇന്ത്യയുടെ യാഥാര്‍ഥ്യം അതിഥികളില്‍ നിന്ന് മറയ്‌ക്കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ഇന്ത്യയുടെ യാഥാര്‍ഥ്യം നമ്മുടെ അതിഥികളില്‍ നിന്ന് മറച്ചുവെക്കേണ്ട ആവശ്യമില്ലെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പില്‍ രാഹുല്‍ ഗാന്ധി. ജി20 ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയ അതിഥികളില്‍ നിന്ന് സര്‍ക്കാര്‍ രാജ്യത്തിന്റെ യാഥാര്‍ഥ്യം മറച്ചുവെക്കുകയാണെന്നാണ്  രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. 

മഹാത്മാഗാന്ധി സ്മാരകത്തിലേക്കുള്ള ജി20 പ്രതിനിധികളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ദല്‍ഹിയിലെ രാജ്ഘട്ടിലും പരിസര പ്രദേശങ്ങളിലും കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തടയാന്‍ ദല്‍ഹി പോലീസ് പൗര സംഘങ്ങളുടെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന. 

ചേരികള്‍ വൃത്തിയാക്കാനും പാമ്പു പിടുത്തക്കാരെ എത്തിക്കാനും പോലീസ് ഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം കുരങ്ങുകളെയും നായ്ക്കളെയും പിടിക്കാന്‍ ജോലിക്കാരെ ഏര്‍പ്പാടാക്കാനും ബന്ധപ്പെട്ട ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു.

Latest News