നജ്‌റാനില്‍ മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നജ്‌റാന്‍- ബീര്‍ അസ്‌കര്‍ പ്രവിശ്യയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി  മൊഹ്‌റത്ത് അലി (55) കാന്‍സര്‍ ബാധിച്ച് മരിച്ചു. നജ്‌റാന്‍ കിംഗ് ഖാലിദ് ഹോസ്പിറ്റലിലാണ് മരണം. സാമൂഹിക പ്രവര്‍ത്തകന്‍ സലീം ഉപ്പള ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ നമോന്‍ നാരായണ്‍ മീന യുമായി ബന്ധപ്പെട്ട്  മൊഹ്‌റത്ത് അലി യുടെ സുഹൃത്ത് ബര്‍ക്കത്ത് അലിയുടെ പേരില്‍ വക്കാലത്ത് എടുത്ത് രേഖകള്‍ ശരിയാക്കി നജ്‌റാന്‍ കെ.എം.സി.സി സഹായത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൊഹ്‌റത്ത് അലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

 

Latest News