Sorry, you need to enable JavaScript to visit this website.

ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കിലോ സ്വര്‍ണം തട്ടി

തൃശൂര്‍- നഗരത്തില്‍ വന്‍ കവര്‍ച്ച. കാറിലെത്തിയ സംഘം മൂന്നര കിലോഗ്രാം സ്വര്‍ണം തട്ടിയെടുത്തു. കന്യാകുമാരിക്ക് കൊണ്ടു പോവുകയായിരുന്നു സ്വര്‍ണം. 

ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിപി ചെയിന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും നിര്‍മ്മിച്ച മൂന്നു കിലോ സ്വര്‍ണാഭരണങ്ങള്‍ കന്യാകുമാരി മാര്‍ത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് എത്തിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുമ്പോള്‍ കാറിലെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു.

ജ്വല്ലറി ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിന്റെ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവര്‍ കൈയില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് സംഘം തട്ടിയെടുത്തത്. പണി പൂര്‍ത്തിയാക്കിയ ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരുദിവസം കന്യാകുമാരിയിലെ ജ്വല്ലറികളില്‍ എത്തിക്കുന്ന പതിവുണ്ട്. ഇത് അറിയാവുന്നവരാവാം മോഷണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി. സി. ടി. വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തൃശൂര്‍ ഈസ്റ്റ് പോലീസ് പരിശോധിക്കുന്നുണ്ട്.

Latest News