Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നന്ദി പറയാന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ പദയാത്രയില്‍ 

കോട്ടയം- പുതുപ്പള്ളി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം തന്ന വോട്ടര്‍മാര്‍ക്ക് നന്ദി പറയുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ഇതിന്റെ ഭാഗമായി ഇന്ന് മണ്ഡലത്തില്‍ ഉടനീളം ചാണ്ടി ഉമ്മന്‍ പദായാത്ര നടത്തും. രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാണ്  പദയാത്ര തുടങ്ങിയത്.  മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും വിധമാണ് യാത്രയുടെ ക്രമീകരണം.ഭാരത് ജോഡോ പദയാത്ര വാര്‍ഷികത്തിന്റെ കൂടി ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു ചാണ്ടി. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിലും ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി മണ്ഡലത്തില്‍ പദയാത്ര നടത്തിയിരുന്നു.
 37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചരിത്ര ജയമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്.2011 ല്‍ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കോര്‍ഡ് ഭൂരിപക്ഷവും ചാണ്ടിയുടെ കുതിപ്പില്‍ പഴങ്കഥയായി. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചാണ്ടി ഉമ്മന്‍ നിയമസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യുക.

Latest News