സ്‌റ്റോറിലെ സംഭാവന പെട്ടിയില്‍ മനുഷ്യന്റെ തലയോട്ടി

അരിസോണ, യു.എസ്- അരിസോണയിലെ ഒരു ഗുഡ്‌വില്‍ സ്‌റ്റോറിലെ സംഭാവന പെട്ടിക്കുള്ളില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. തലയോട്ടി കണ്ടെത്തിയ വിവരം പോലീസിനെ അറിയിക്കുകയും അവര്‍ സാധനം ഏറ്റെടുക്കുകയും ചെയ്തു.  ഇത് യഥാര്‍ഥ മനുഷ്യ തലയോട്ടി എന്ന് സ്ഥിരീകരിച്ചു. ഈ 'അസാധാരണ' സംഭാവനയടുടെ പിന്നാമ്പുറം തേടുകയാണ് പോലീസ്.

ഗുഡ്ഇയര്‍ പോലീസ് പങ്കിട്ട ഫോട്ടോയില്‍ കറുത്ത പാടുകള്‍ പതിഞ്ഞ തലയോട്ടി കാണാം, അതിന്റെ മുകളിലെ മുന്‍ പല്ലുകള്‍ നിലവിലുണ്ട്, ഇടത് കണ്ണിന്റെ സോക്കറ്റില്‍ ഒരു വ്യാജ കണ്ണ് സ്ഥാപിച്ചിരിക്കുന്നു.

'അവരുടെ പ്രാഥമിക കണ്ടെത്തല്‍ ഇത് യഥാര്‍ഥ മനുഷ്യന്റെ തലയോട്ടി ആണെന്നാണ്. ഇതിന് ഫോറന്‍സിക് പ്രാധാന്യമൊന്നും തോന്നുന്നില്ല, അതായത് ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ല. നടപടി സ്വീകരിച്ച ജീവനക്കാര്‍ക്ക് നന്ദി.  പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ എഴുതി.

 

Latest News