തൃശൂര്‍-പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഒന്നാം പ്രതി തിരുവില്വാമല പട്ടിപറമ്പ് ആര്യമ്പടത്ത് വീട്ടില്‍ രഘു (38), രണ്ടാം പ്രതി വടക്കാഞ്ചേരി പത്താംകല്ല് പുത്തളകുളം വീട്ടില്‍ ബാദുഷ (20) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം
വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി പണം വാഗ്ദാനം ചെയ്ത് രണ്ടാം പ്രതിയുടെ സഹായത്തോടെ പതിനേഴുകാരനെ മോട്ടോര്‍ സൈക്കിളില്‍ കയറ്റികൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മാധവന്‍കുട്ടി.കെ യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ അനുരാജ്.ടി.സി, അസ്സി. സബ്ബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്‌കുമാര്‍, ഗീത, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത്ത് മോന്‍, അനീഷ് ലാല്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.