Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ചത് കവര്‍ച്ചക്കിടെയുള്ള കൊലപാതകമെന്ന് തെളിഞ്ഞു, യുവാവ് അറസ്റ്റില്‍

പാലക്കാട് - ഷൊര്‍ണൂര്‍ കൂനത്തറയില്‍ സഹോദരിമാരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് കവര്‍ച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നിന്നും  ഇറങ്ങിയോടുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച പട്ടാമ്പി സ്വദേശി മണികണ്ഠന്‍ (48) അറസ്റ്റിലായി. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഈ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഉള്‍വശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടില്‍ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാര്‍ കണ്ടത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തില്‍ മുറിഞ്ഞ പാടുകളും. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ഷൊര്‍ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും സരേജിനിയും തങ്കവും മരിച്ചിരുന്നു.

 

Latest News