പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വിജയം 36454 വോട്ടുകള്‍ക്ക്

പുതുപ്പള്ളി - പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വിജയം 36454 വോട്ടുകള്‍ക്ക്. ചാണ്ടി ഉമ്മന്‍ 78098 വോട്ടുകള്‍ നേടിയപ്പോള്‍ സി പി എമ്മിലെ ജെയ്ക് സി തോമസിന് കിട്ടിയത് 41644 വോട്ടാണ്. ബി ജെ പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 6447 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും വന്‍ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ നടത്തിയത്. അതേ സമയം പ്രതീക്ഷിച്ച പഞ്ചായത്തുകളില്‍ പോലും മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ജെയ്ക സി തോമസിനായില്ല.

 

Latest News