ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 40000 കടന്നേക്കുമെന്ന് സൂചന

പുതുപ്പള്ളി - ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 40000 കടന്നേക്കുമെന്ന് സൂചന. നിലവില്‍ 36000 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മനുള്ളത്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നേടിയ ഏറ്റവും വലിയ ഭൂരിപക്ഷവും മറി കടന്ന് മുന്നോട്ട് പോകുകയാണ് ചാണ്ടു ഉമ്മന്‍. കോണ്‍ഗ്രസുകാര്‍ പോലും ഇത്രയും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചില്ലെന്നതാണ് യാതാര്‍ത്ഥ്യം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാകുമോ ചാണ്ടി ഉമ്മന്‍ നേടുകയെന്നത് മാത്രമേ ഇനി അറിയാനുള്ളൂ. ഇനി നാല് പഞ്ചായത്തുകളാണ് എണ്ണാനുള്ളത്. ഇടതുമുന്നണി്ക്ക് വലിയ സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും യു ഡി എഫ് വമ്പിച്ച മുന്നേറ്റമാണ് നടത്തിയത്.

 

Latest News