അയര്‍ക്കുന്നം പഞ്ചായത്തില്‍ ചാണ്ടി ഉമ്മന് കൂറ്റന്‍ ലീഡ്, വന്‍ വിജയത്തിലേക്ക്

കോട്ടയം - പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ അതിവേഗം മുന്നേറുന്നു. കോണ്‍ഗ്രസ് അനകൂല പഞ്ചായത്തായ അയര്‍ക്കുന്നത്ത് കൂറ്റന്‍ ലീഡിലേക്കാണ് ചാണ്ടി ഉമ്മന്‍ കടന്നിരിക്കുന്നത്. 18 ബൂത്തുകള്‍ ഇവിടെ എണ്ണി കഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന്റെ ലീഡ് 3000 കടന്നിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം പഞ്ചായത്തില്‍ ആകെ 1436 വോട്ടുകളുടെ ലീഡാണ് ഉമ്മന്‍ ചാണ്ടി നേടിയിരുന്നത്.. അയ്യായിരം വോട്ടുകളുടെ ലീഡാണ് അയര്‍ക്കുന്നത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയങ്കില്‍ ഭൂരിപക്ഷം 50,000 കടയക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നിലയിരുത്തല്‍.

 

Latest News