Sorry, you need to enable JavaScript to visit this website.

ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം  നേടും- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍     

കോട്ടയം- പുതുപ്പള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ മാസം പതിനൊന്നിന് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം  പറഞ്ഞു. പതിനൊന്നാം തീയതിയാണ് ചാണ്ടി ഉമ്മന്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത്. ചാണ്ടി ഉമ്മനെ എല്ലാവരും ചേര്‍ന്ന് നിയമസഭയ്ക്കകത്ത് കൊണ്ടുപോകും. വളരെ സന്തോഷത്തോടുകൂടി ആ സത്യപ്രതിജ്ഞ ഞങ്ങള്‍ കാണും. അമ്പത്തിമൂന്ന് കൊല്ലക്കാലം മുന്‍നിരയില്‍ നിന്ന് ഞങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ അനുസ്മരിച്ചുകൊണ്ട് ആ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നുള്ളതാണ് എന്റെ പ്രതീക്ഷ.'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
വോട്ടെണ്ണല്‍ എട്ടു മുതല്‍ കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തില്‍ നടക്കും.ഏഴരയോടെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ബസേലിയോസ് കോളേജിലെ സ്ട്രോംഗ് റൂം തുറക്കും. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ് വോട്ടുകളും എണ്ണും.


 

Latest News