ബംഗാളില്‍ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളം കൂട്ടി, മമത വാങ്ങില്ല

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ശമ്പളം ഉയര്‍ത്തി സര്‍ക്കാര്‍. എം.എല്‍.എമാര്‍, മന്ത്രിമാര്‍, ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ എന്നിവരുടെ പ്രതിമാസശമ്പളത്തില്‍ 40,000 രൂപ വീതമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ ശമ്പളമാണ് ജനപ്രതിനിധികള്‍ക്ക് ബംഗാളില്‍ ഉണ്ടായിരുന്നത്.
ഇതോടെ എം.എല്‍.എമാര്‍ക്ക് 50,000 രൂപയും മന്ത്രിമാര്‍ക്ക് 50,900 രൂപയും പ്രതിമാസം ശമ്പളയിനത്തില്‍ ലഭിക്കും. ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ക്ക് ഇനിമുതല്‍ 51,000 രൂപയായിരിക്കും ശമ്പളം. നേരത്തെയുള്ള ശമ്പളത്തുക യഥാക്രമം 10,000 രൂപ, 10,900 രൂപ, 11,000 രൂപ എന്നിങ്ങനെയായിരുന്നു.  ഏറെക്കാലമായി താന്‍ ശമ്പളം കൈപ്പറ്റാത്തതിനാല്‍ അതേ രീതിയില്‍ത്തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നു മുഖ്യമന്ത്രി മമത കൂട്ടിച്ചേര്‍ത്തു.

 

Latest News