Sorry, you need to enable JavaScript to visit this website.

കര്‍ണാടക സര്‍ക്കാരിന് ചന്ദ്ര ഗ്രഹണ  ഭയം, പരിപാടികള്‍ റദ്ദാക്കി 

സുദീര്‍ഘമായ ചന്ദ്രഗ്രഹണത്തെ ലോകം കാത്തിരിക്കുമ്പോള്‍ കര്‍ണാടകയിലെ രാഷ്ട്രീയക്കാരെല്ലാം പേടിച്ച് കഴിയുകയാണ്. വെള്ളി, ശനി ദിവസങ്ങളിലെ മന്ത്രിമാരുടെ പരിപാടികള്‍ റദ്ദ് ചെയ്തു. ചന്ദ്രഗ്രഹണത്തെ തുടര്‍ന്ന് അനിഷ്ടങ്ങള്‍ സംഭവിക്കുമെന്ന ആശങ്കയാണ് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷത്തിനും. മുഖ്യമന്ത്രി ക്ഷേത്രദര്‍ശനത്തിന് തെരഞ്ഞെടുത്തപ്പോള്‍ ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും കുടുംബവും വിദൂര സ്ഥലങ്ങളില്‍ അമ്പലങ്ങളിലായിരുന്നു. അല്ലെങ്കില്‍ തന്നെ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ആളുകള്‍ ചുറ്റുമുള്ള കാലമാണ്. സമ്മര്‍ദം സഹിക്ക വയ്യാതെ കരഞ്ഞ മുഖ്യമന്ത്രിയാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നത്. 

Latest News