Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉദയനിധി സ്റ്റാലിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതിയില്‍ ഹരജി

ന്യൂദല്‍ഹി- സനാതന ധര്‍മ്മത്തെക്കുറിച്ച് വിവാദ പ്രസ്താവനകള്് നടത്തിയ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി.

താന്‍ സനാതന്‍ ധര്‍മ്മത്തിന്റെ അനുയായിയാണെന്നും ജൂനിയര്‍ സ്റ്റാലിന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ തനിക്ക് വിഷമമുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിന്‍ഡാലാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

ഡിഎംകെ നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത ദല്‍ഹി പോലീസിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും ഹരജിയില്‍ പറയുന്നു.

ഔപചാരികമായ പരാതികള്‍ സമര്‍പ്പിക്കാന്‍ കാത്തുനില്‍ക്കാതെ വിദ്വേഷ പ്രസംഗ കേസുകളില്‍ സ്വമേധയാ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും പോലീസ് അധികാരികളോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് ഹരജി.

ഉദയനിധി സ്റ്റാലിന്റെ നടപടി മതവികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദുമത വിശ്വാസികളെ അപമാനിച്ചെന്നും മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നും ഹരജിയില്‍ ആരോപിച്ചു.

നേരത്തെ, തമിഴ്‌നാട് മന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഹൈക്കോടതി ജഡ്ജിമാരും ഉദ്യോഗസ്ഥരും  സേനാനികളും ഉള്‍പ്പെടെ 262 പ്രമുഖ പൗരന്മാര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.

കൊതുകിനെയും ഡെങ്കിയെയും മലേറിയയെയും കൊറോണയെയും പോലെ സനാതന്‍ ധര്‍മ്മവും തുടച്ചുനീക്കപ്പെടണമെന്നാണ് തമിഴ്‌നാട്ടില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. ന്റെ പരാമര്‍ശങ്ങള്‍ക്ക് ക്ഷമാപണം നടത്താന്‍ അദ്ദേഹം വിസമ്മതിക്കുകയും  ന്യായീകരിക്കുകയും ചെയ്തു. തുടര്‍ച്ചയായി ഇതു പറയുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

 

Latest News