ബി ജെ പിയുടെ വോട്ട് കിട്ടുന്ന ഏക പാര്‍ട്ടി സി പി എമ്മാണെന്ന് കെ.സി വേണുഗോപാല്‍

ഫയല്‍ ചിത്രം

കണ്ണൂര്‍ - പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കിട്ടുന്ന വോട്ട് ആര്‍ എസ് എസിന്റെതല്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വോട്ടായിരിക്കുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബി ജെ പിയുടെ വോട്ട് കിട്ടുന്ന കേരളത്തിലെ ഒരേയൊരു പാര്‍ട്ടു സി പി എമ്മാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്-ബി ജെ പി കൂട്ടുകെട്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും കോണ്‍ഗ്രസ് ഒരു കാലത്തും സംഘപരിവാറുമായും ബി ജെ പിയുമായും സന്ധി ചെയ്യില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന ഒരുപാട് വോട്ട് ഇത്തവണ ചാണ്ടി ഉമ്മന് ലഭിക്കും.  രണ്ട് പേരുടെയും ശത്രു കോണ്‍ഗ്രസാണെന്നും വേണുഗോപാല്‍ പറഞ്ഞു.

 

 

Latest News