Sorry, you need to enable JavaScript to visit this website.

ശിയാ ഘോഷയാത്രയെ വര്‍ഗീയ പ്രതിഷേധമാക്കി പ്രചാരണം; അരുതെന്ന് അപേക്ഷിച്ച് ദല്‍ഹി പോലീസ്

ന്യൂദല്‍ഹി- ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള വര്‍ഗീയ പ്രതിഷേധമായി ശിയാക്കളുടെ ചെഹ്‌ലം ഘോഷയാത്രയെ തെറ്റായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ക്കെതിരെ ദല്‍ഹി പോലീസ് മുന്നറിയിപ്പ് നല്‍കി. ശിയാക്കള്‍ വ്യാഴാഴ്ച ദല്‍ഹിയില്‍ ചെഹ്‌ലൂം ആചരിച്ചു.

ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ജി 20 ഉച്ചകോടിക്ക് മുമ്പുള്ള വര്‍ഗീയ പ്രതിഷേധമെന്ന നിലയില്‍ ചെഹ്‌ലം ഘോഷയാത്രയുടെ വീഡിയോകള്‍ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് ദഹി പോലീസ് എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. ശിയാ ഘോഷയാത്ര പരമ്പരാഗതമായതും നിയമപാലക ഏജന്‍സികളുടെ അനുമതിയോടെ നടത്തുന്നതുമാണ്. ദയവായി കിംവദന്തികള്‍ പ്രചരിപ്പിക്കരുത്- പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച ദല്‍ഹി പോലീസ് ചെഹ്‌ലം ഘോഷയാത്ര കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. മതപരമായ പരിപാടി കണക്കിലെടുത്ത് മെട്രോയില്‍ കയറാന്‍ ആളുകളോട് ആവശ്യപ്പെടുന്നതായിരുന്നു പ്രസ്താവന.

 

Latest News