റിയാദ്- തബൂക്കിലെ ലുലു ഹൈപ്പർ മാർക്കറ്റ് അസിസ്റ്റന്റ് മാനേജർ ആർ.എസ് അബ്ദുൽ ഗഫൂർ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി തബൂക്കിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മുക്കം സ്വദേശിയാണ്. ഇന്നലെ നാട്ടിൽനിന്ന് ഭാര്യയും മക്കളും സൗദിയിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.