ദമാമിലും ജിസാനിലും കൊലക്കേസ് പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി

ദമാം - കൊലക്കേസ് പ്രതികളായ സൗദി പൗരനും യെമനിക്കും കിഴക്കൻ പ്രവിശ്യയിലും ജിസാനിലും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അലി ബിൻ ഈദാൻ ബിൻ മഅ്‌സി അൽശമ്മരിയെ മുൻവൈരാഗ്യത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരൻ അബ്ദുല്ല ബിൻ സഹാജ് ബിൻ ശബീബ് അൽഉതൈബിക്ക് ആണ് കിഴക്കൻ പ്രവിശ്യയിൽ ശിക്ഷ നടപ്പാക്കിയത്. സ്വന്തം നാട്ടുകാരനായ അഹ്മദ് അലി മുഹമ്മദ് ഇബ്രാഹിമിനെ കത്തി ഉപയോഗിച്ച് പലതവണ കുത്തിയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയും കൊലപ്പെടുത്തിയ യെമനി പൗരൻ ശതൂഇ ഹസൻ മുഹമ്മദ് ഔലക്ക് ജിസാനിലും ശിക്ഷ നടപ്പാക്കി.
 

Latest News