എറണാകുളത്ത് മൂന്നിടങ്ങളില്‍ എം. ഡി. എം. എയുമായി ആറ് യുവാക്കള്‍ പിടിയില്‍

കൊച്ചി- എറണാകുളത്ത് മൂന്നിടങ്ങളില്‍ ലഹരി മരുന്നായ എം. ഡി. എം. എയുമായി ആറു യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്നും 58.42 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു. 

മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് സ്വദേശി മുഹമ്മദ് റഷീദ് എന്നിവരെ പാലാരിവട്ടത്തു നിന്നാണ് പൊലീസ് പിടികൂടിയത്. കാറിലെത്തിച്ച എം. ഡി. എം. എ പാലാരിവട്ടത്തുവച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്.

കൊച്ചി സ്വദേശികളായ സുല്‍ഫിക്കര്‍, നോയല്‍ എന്നിവരെ കൊച്ചി ശാന്തിപുരത്തുവച്ചാണ് അറസ്റ്റു ചെയ്തത്. ഇവരും വില്‍പ്പന നടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

അങ്കമാലിയില്‍ എം. ഡി. എം. എയുമായി ജോണ്‍ ജോയ്, ശ്യാം എന്നിവരാണ് പിടിയിലായത്. 150 ഗ്രാം ലഹരി മരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്.

Latest News