പി വി അന്‍വറിന് രേഖകള്‍ സമര്‍പ്പിക്കാനുളള സമയപരിധി ഇന്നവസാനിക്കും

കോഴിക്കോട്-പി വി അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡിന്റെ സിറ്റിംഗ് ഇന്ന്. അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും കൈവശമുള്ള ഭൂമി സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇതുവരെ കൈവശമുള്ള ഭൂമി സംബന്ധിച്ച് അന്‍വറോ കുടുംബാംഗങ്ങളോ ലാന്‍ഡ് ബോര്‍ഡിനു മുന്‍പില്‍ വിശദമായ രേഖകള്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ല. അന്‍വറിന്റെയും കുടുംബത്തെയും പക്കല്‍ 19 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നാണ് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍. എന്നാല്‍ ഇതിലേറെ ഭൂമി കൈവശമുണ്ടെന്നാണ് പരാതിക്കാരനായ കെ.വി.ഷാജിയുടെ വാദം. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ അന്‍വറിന് സെപ്റ്റംബര്‍ 7 വരെ സമയം നല്‍കിയത്.

Latest News