Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ അഞ്ച് ഇന്ത്യക്കാരുടെ ദയാഹരജി; സർക്കാരിനെ സമീപിച്ച് തെലങ്കാന മന്ത്രി

ഹൈദരാബാദ്-കൊലപാതകക്കേസിൽ ദുബായിലെ ജയിലിൽ കഴിയുന്ന തെലങ്കാന സ്വദേശികളായ അഞ്ച് തൊഴിലാളികളുടെ ദയാഹരജി പരിഗണിക്കാനും അംഗീകരിക്കാനും യു.എ.ഇ സർക്കാരിനോട് അഭ്യർഥിച്ച് തെലങ്കാന മന്ത്രി കെ.ടി.രാമറാവു.

ദുബായിലെത്തിയ മന്ത്രി, തൊഴിലാളികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി  യുഎഇ സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ, കേസ് കൈകാര്യം ചെയ്യുന്ന യുഎഇ അഭിഭാഷകൻ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി കേസിന്റെ നിജസ്ഥിതി ആരാഞ്ഞുവെന്നും ദയാഹരജി അംഗീകരിക്കാൻ ആവശ്യപ്പെട്ടുവെന്നും കെടിആർ പ്രസ്താവനയിൽ പറഞ്ഞു.  രാജണ്ണ സിർസില്ല ജില്ലയിൽ നിന്നുള്ള ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മൺ, ശിവരാത്രി ഹൻമന്തു എന്നിവരാണ് നേപ്പാളിയുടെ മരണവുമായി ബന്ധപ്പെട്ട് വർഷങ്ങളായി ദുബായിലെ  ജയിലിൽ കഴിയുന്നത്. 

ശരീഅത്ത് നിയമപ്രകാരം 15 ലക്ഷം രൂപ നഷ്ടപരിഹാരമായി  നൽകുന്നതിനായി മന്ത്രി കെടിആർ നേരത്തെ നേപ്പാൾ സന്ദർശിച്ചിരുന്നു. പിന്നീട്, കൊല്ലപ്പെട്ടയാളുടെ കടുംബം യുഎഇ സർക്കാരിന് രേഖകൾ സമർപ്പിച്ചു.  കുറ്റകൃത്യത്തിന്റെ ഗൗരവവും കാരണം യുഎഇ സർക്കാർ ദയാഹരജി അംഗീകരിച്ചില്ല. ആറുമാസം മുമ്പ് കേസിന്റെ പുരോഗതി ആരാഞ്ഞ മന്ത്രി അഞ്ച് തൊഴിലാളികളെ മോചിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു.

തന്റെ ഏറ്റവും പുതിയ ദുബായിലേക്കുള്ള യാത്രയ്ക്കിടെ, കെടിആർ വീണ്ടും കേസിന്റെ വസ്തുതകൾ ഇന്ത്യൻ കോൺസൽ ഉദ്യോഗസ്ഥരുടെയും ദുബായ് സർക്കാർ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി. അഞ്ച് പ്രതികൾ ഇതിനകം 15 വർഷം തടവ് അനുഭവിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതരിൽ നിന്ന് നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ടെന്നും  ഇക്കാര്യം കണക്കിലെടുത്തി ദയാഹരജി അംഗീകരിക്കണമെന്നാണ് അദ്ദേഹം യുഎഇ സർക്കാരിനോട് അഭ്യർത്ഥിച്ചത്. ദുബായ് കോടതി കേസ് തള്ളിയതിനാൽ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ ദയാഹരജി അംഗീകരിച്ച് അഞ്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് കെടിആർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഭരണാധികാരിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഏതാനും വ്യവസായികളെ മന്ത്രി നേരത്തെ കാണുകയും തൊഴിലാളികളുടെ മോചനത്തിന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പ്രാദേശിക നിയമങ്ങളുടെ പരിധിയിൽ നിന്ന് ദുബായ് സർക്കാരുമായി പ്രശ്നം ഉന്നയിക്കുമെന്ന് വ്യവസായികൾ ഉറപ്പുനൽകി.

ഇന്ത്യൻ കോൺസൽ ജനറൽ രാം കുമാറിനോട് കേസ് പരിഹരിക്കാൻ പ്രത്യേക ശ്രമങ്ങൾ നടത്തണമെന്ന് കെടിആർ  അഭ്യർത്ഥിക്കുകയും വ്യക്തിപരമായ തലത്തിലും സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

Latest News