ഇന്ത്യന്‍ കറന്‍സി കടത്താനുള്ള ശ്രമം കൊച്ചി എയര്‍പോര്‍ട്ടില്‍ പിടികൂടി

കൊച്ചി- ഇന്ത്യന്‍ കറന്‍സി കടത്താനുള്ള ശ്രമം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സിംഗപ്പൂര്‍ വഴി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെനിലേക്ക് യാത്ര ചെയ്യാന്‍ കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് കറന്‍സി കണ്ടെത്തിയത്. 

നിലവിലുള്ള ഇന്ത്യന്‍ കറന്‍സിയുടെ 4,42,060 രൂപയും അസാധുവാക്കപ്പെട്ട 29,41,000 രൂപയുടേയും കറന്‍സിയാണ് പിടികൂടിയത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.

Latest News