Sorry, you need to enable JavaScript to visit this website.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലേക്ക്

ന്യൂദൽഹി- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലെത്തുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 9-10 തിയതികളിൽ ഇന്ത്യയിലുണ്ടാകും. 11ന് സൗദിയിലേക്ക് തിരിച്ചുപോകും. 11 ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചർച്ച നടത്തും. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സൗദി മന്ത്രി സൗദ് അൽ-സാദ് കഴിഞ്ഞ മാസം ന്യൂദൽഹിയിൽ എത്തിയിരുന്നു. നേരത്തെ ഇന്ത്യയിലെ അംബാസഡറായി സേവനമനുഷ്ഠിച്ച സൗദ് അൽ സാദി, വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയും (ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ്) സൗദിയിലെ മുൻ ഇന്ത്യൻ അംബാസിഡറുമായ ഔസാഫ് സയീദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 

നിലവിലെ സൗദി അംബാസഡർ സാലിഹ് ഈദ് അൽഹുസൈനി ചൊവ്വാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. "എല്ലാ മേഖലകളിലും ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന്റെ കൂടുതൽ വികസനത്തിനും പുരോഗതിക്കും വേണ്ടി കാത്തിരിക്കുകയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ജയശങ്കർ ട്വീറ്റ് ചെയ്തു.

Latest News