Sorry, you need to enable JavaScript to visit this website.

മകന്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ  ഉമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി

സജിന്‍ മുഹമ്മദ്, ഷീജ ബീഗം

കല്‍പറ്റ-മകന്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ ഇന്നലെ  ഉച്ചകഴിഞ്ഞ് വാഹനാപകടത്തില്‍ മരിച്ച എം.വി.എസ്സി അവസാന വര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം അറഫയില്‍ സജിന്‍ മുഹമ്മദിന്റെ(28) മാതാവ് ഷീജ ബീഗമാണ് ഇന്നു പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് മുള്ളൂര്‍ക്കോണം ഗവ.എല്‍.പി സ്‌കൂള്‍ അധ്യാപികയാണ് ഇവര്‍.  നെടുമങ്ങാട് വീടിനടുത്ത് കിണറിലാണ് ചാടിയത്. ഈ സമയം സജിന്‍ മുഹമ്മദിന്റെ പിതാവ് സുലൈമാനും ബന്ധുക്കളില്‍ ചിലരും വയനാട്ടിലായിരുന്നു.

 

Latest News