Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെർക്കളം അബ്ദുള്ള അന്തരിച്ചു

കാസർക്കോട്- മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെർക്കളത്തെ ഇന്നലെ രാത്രിയാണ് വീട്ടിലേക്ക് മാറ്റിയത്. ചെർക്കളത്തെ വസതിയിലായിരുന്നു അന്ത്യം. 1987 മുതൽ 2001 വരെ തുടർച്ചയായി നാലു തവണ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് ചെർക്കളം നിയമസഭയിലെത്തി. 2001-ൽ എ.കെ ആന്റണി മന്ത്രിസഭയിൽ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തു. 
മുസ്്‌ലിം ലീഗ് നിയമസഭ പാർട്ടി സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, വഖഫ് ബോർഡ് അംഗം, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചു. 
1942 സെപ്റ്റംബർ 15ന് ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യമ്മയുടെയും മകനായാണ് ജനനം. ചെറുപ്പം മുതൽ മുസ്്‌ലിം ലീഗിന്റെ പ്രവർത്തകനായിരുന്നു. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടമായിരുന്നു മഞ്ചേശ്വരം മണ്ഡലത്തിൽ ചെർക്കളത്തിന്റെ മത്സരത്തെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നത്. ബി.ജെ.പി ജയിക്കുമെന്ന് തോന്നിച്ച അവസരങ്ങളിലെല്ലാം ചെർക്കളം വിജയിച്ചു കയറി.
 

Latest News