പുതുപ്പള്ളിയില്‍ 72.91 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി, അന്തിമ കണക്കില്‍ ചെറിയ വ്യത്യാസങ്ങളുണ്ടാകും

കോട്ടയം - പുതുപ്പള്ളിയില്‍ 72.91 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി കണക്ക്. അന്തിമ കണക്കില്‍ ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ സംഭവിക്കാമെന്ന്  
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീന് വ്യാപക തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും ചില ഇടങ്ങളില്‍ മാത്രമാണ് പ്രശ്‌നമുണ്ടായിരുന്നതെന്നും കോട്ടയം കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 74.84 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

 

Latest News