ന്യൂദൽഹി- നരേന്ദ്രമോഡിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് തരുൺ ഗൊഗോയ്. ഈ മാസം 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്താതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോണിയാ ഗാന്ധിയുടെ വസതിയിൽ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രത്യേക പാർലമെന്ററി യോഗം ചേർന്നിരുന്നു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് ഗൗരവ് ഗൊഗോയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'സെപ്തംബർ 18 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്, എന്നാൽ സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് ബി.ജെ.പിക്ക് തന്നെ പറയാൻ കഴിയില്ല. ബി.ജെ.പി രാജ്യത്തെ ഇരുട്ടിൽ നിർത്തി. ഈ സർക്കാറിന് രാജ്യത്തോട് സുതാര്യതയും ഉത്തരവാദിത്വവുമില്ല. സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കാൻ ബിജെപിക്ക് കഴിയുന്നില്ല.രാജ്യത്തിന്റെ സുപ്രധാന വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യണമെന്നാണ് ഞങ്ങളുടെ തത്വം. ഈ വിഷയങ്ങളിൽ ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ നൽകാനും കോൺഗ്രസ് പാർട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Modi Govt is convening a special session of the Parliament for the first time without spelling out the agenda.
— Mallikarjun Kharge (@kharge) September 5, 2023
No one from any opposition party has been consulted or informed.
This is not the way to run a Democracy.
Everyday, Modi Govt plants a story in the media of a… pic.twitter.com/hL8U0UpcCW