കാണാതായ യുവതിയെ തിരിച്ചെത്തിക്കവെ പോലീസ് സംഘം അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

ആലപ്പുഴ- കാണാതായ യുവതിയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നതിനിടെ പോലീസ് സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. അമ്പലപ്പുഴ കരൂരിനടുത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൊട്ടിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകല, സ്വകാര്യ കാര്‍ ഡ്രൈവര്‍ നൗഫല്‍, പോലീസ് കണ്ടെത്തിയ ഹസീന എന്നിവരാണ് മരിച്ചത്. മറ്റൊരു സിവില്‍ പോലീസ് ഓഫീസര്‍ നിസാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം സ്വദേശിയായ ഹസീനയെ കഴിഞ്ഞ ദിവസമാണ കാണാതായത്. ഇവരെ അങ്കമാലി പോലീസാണ് കണ്ടെത്തിയത്. തുടര്‍ന്ന് അങ്കമാലി പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹസീനയെ കസ്റ്റഡിയിലെടുക്കാന്‍ പോയതായിരുന്നു പോലീസ് സംഘം. മടങ്ങി വരുന്നതിനിടെ കരൂര്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഇവരുടെ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഹസീനയും ശ്രീകലയും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
 

Latest News